മോസ്കോ: യുഎൻ രക്ഷാസമിതി വകസിപ്പിക്കുന്നതിനോട് അനുകൂലിച്ച് റഷ്യ. എന്നാൽ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കു പ്രത്യേകമായുള്ള വീറ്റോ അധികാരം നിലനിർത്തണമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വീറ്റോ അധികാരം എടുത്തുകളയണമെന്നും രക്ഷാസമിതി പിരിച്ചുവിടണമെന്നും തുർക്കി പ്രസിഡന്‍റ് എർദോഗൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. നാലു പേർ അനുകൂലിച്ചാലും ഒരാൾ എതിർത്താൽ തീരുമാനം അസാധുവാകുന്നതാണ് വീറ്റോ അധികാരം.
രക്ഷാസമിതി സ്ഥിരാംഅംഗങ്ങൾ ലോകത്തെ മുഴുവൻ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് എർദോഗൻ ചൂണ്ടിക്കാട്ടിയത്. സുഗമമായ തീരുമാനത്തിന് വീറ്റോ അധികാരം തടസമാകുന്നു.